Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life And Living

ജീവിതത്തെയും ജീവനെയും വിലമതിക്കുന്ന വിദ്യാഭ്യാസരീതികൾ ഇന്നിന്‍റെ ആവശ്യം

വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് കേ​ര​ളം കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ​ത​ന്നെ വ​ർ​ഷ​ങ്ങ​ളാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം നേ​ടു​ന്നു​ണ്ട്. സം​സ്ഥാ​ന ത​ല​ത്തി​ൽനി​ന്നു​ള്ള കേ​ര​ള​ത്തി​ലെ 10, 12 ക്ലാ​സു​ക​ളി​ലെ വി​ജ​യ​ശ​ത​മാ​ന​വും പ്ര​ശം​സ​നീ​യ​മാ​ണ്. കൂ​ടാ​തെ, ഈ​യ​ടു​ത്ത കാ​ല​ത്ത് കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ എ​ഐ പ്ലാ​റ്റ്ഫോം "സ​മ​ഗ്ര പ്ല​സ്' അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ അം​ഗീ​കാ​ര​വും പ്ര​ശം​സ​യും നേ​ടി. സാ​ക്ഷ​ര​ത​യു​ടെ കാ​ര്യ​ത്തി​ൽ, സ്ത്രീ​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം എ​ന്നും മു​ൻ​പ​ന്തി​യി​ൽ​ത​ന്നെ​യാ​ണ്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ഫലാധിഷ്ഠിത സന്പ്രദായം

ഫ​ലാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​മാ​ണ് ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ​രീ​തി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​വി​ശേ​ഷ​ത. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്കും നേ​ട്ട​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി കേ​ന്ദ്രീ​കൃ​ത​മാ​യ ഒ​രു പ​ഠ​ന സ​ന്പ്ര​ദാ​യ​മാ​ണി​ത്. വി​ദ്യാ​ർ​ഥി​യു​ടെ ക​ഴി​വു​ക​ളെ​യെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ന​ല്ലൊ​രു പൗ​ര​ൻ ആ​ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ഈ ​വി​ദ്യാ​ഭ്യാ​സ​രീ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ന്നോ ര​ണ്ടോ പ​രീ​ക്ഷ​ക​ളി​ലോ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ലോ മാ​ത്ര​മൊ​തു​ക്കി​ക്കൊ​ണ്ട് വി​ദ്യാ​ർ​ഥി​യു​ടെ അ​റി​വു​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന രീ​തി​യ​ല്ല ഇ​വി​ടെ അ​വ​ലം​ബി​ക്കു​ന്ന​ത്. മ​റി​ച്ച്, പ​ഠ​നാ​രം​ഭം മു​ത​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​വും അ​തേ​ത്തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​നാ രീ​തി​യു​മാ​ണി​ത്. ഇ​വി​ടെ അ​ധ്യാ​പ​ക​ന്‍റെ റോ​ളും വ്യ​ത്യ​സ്ത​മാ​ണ്. ഒ​രേസ​മ​യംത​ന്നെ അ​ധ്യാ​പ​ക​നാ​യും പ​രി​ശീ​ല​ക​നാ​യും സ​ഹാ​യി​യാ​യും മാ​ർ​ഗ​ദ​ർ​ശി​യാ​യും വ​ർ​ത്തി​ക്കു​ന്നു. ഈ ​ഫ​ലാ​ധി​ഷ്ഠി​ത സ​ന്പ്ര​ദാ​യ​ത്തി​ൽ, മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നും നൈ​പു​ണ്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ്ര​ത്യേ​കം പ്ര​ത്യേ​കം പ​രി​ശീ​ല​ന രീ​തി​ക​ൾ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും അ​വ​ലം​ബി​ക്കു​ന്നു​ണ്ട്.

സ്കൂ​ളു​ക​ളി​ൽ മൂ​ല്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക്ലാ​സു​ക​ൾ ന​ട​ക്കു​ന്പോ​ൾ (മോ​റ​ൽ വി​ദ്യാ​ഭ്യാ​സം) കോ​ള​ജു​ക​ളി​ൽ ജീ​വി​ത നൈ​പു​ണ്യ (ലൈ​ഫ് സ്കി​ൽ) ക്ലാ​സു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ കോ​ഴ്സു​ക​ളി​ലും​ത​ന്നെ ഇ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ ആ​ശ​യ​വി​നി​മ​യ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം (ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ), പ്ര​ശ്നപ​രി​ഹാ​ര​ത്തി​നു​ള്ള പ​രി​ശീ​ല​നം (പ്രോ​ബ്ലം സോ​ൾ​വിം​ഗ് സ്കി​ൽ), തൊ​ഴി​ൽ അ​ധി​ഷ്ഠി​ത​മാ​യ സ്കി​ല്ലു​ക​ൾ (വൊ​ക്കേ​ഷ​ണ​ൽ സ്കി​ൽ) തു​ട​ങ്ങി​യ​വ വി​ക​സി​പ്പി​ക്കാ​നും സാ​ന്പ​ത്തി​ക​കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും നേ​തൃ​പാ​ട​വം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു ക​രു​തു​ന്ന ജീ​വി​ത നൈ​പു​ണ്യ​ങ്ങ​ളാ​യ ആ​ത്മ​ബോ​ധ​വും സ​ഹാ​നു​ഭൂ​തി​യും വി​ശ​ക​ല​ന ചി​ന്ത​യും സ​ർ​ഗാ​ത്മ​ക ചി​ന്ത​യും തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ശേ​ഷി​യും പ്ര​ശ്ന​പ​രി​ഹാ​ര മി​ക​വും ആ​ശ​യ​വി​നി​മ​യ ശേ​ഷി​യും പ​ര​സ്പ​രബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ന​യ​ങ്ങ​ളും, വി​കാ​ര​ങ്ങ​ളെ​യും സ​മ്മ​ർ​ദ​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വു​ക​ളും വി​ദ‍്യാ​ഭ‍്യാ​സ​ത്തി​ലൂ​ടെ ആ​ർ​ജി​ക്ക​ണം. കൂ​ടാ​തെ, സാ​ർ​വ​ത്രി​ക മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളാ​യ സ​ത്യം, സ​മാ​ധാ​നം, സ്നേ​ഹം, കാ​രു​ണ്യം, അ​ഹിം​സ, ധ​ർ​മം തു​ട​ങ്ങി​യ​വ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക​യും അ​വ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ക​യും വേ​ണം. അ​പ്പോ​ഴാ​ണ് പ​ഠി​താ​ക്ക​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും സാ​ന്പ​ത്തി​ക​ശേ​ഷി​യു​ള്ള​വ​രു​മാ​യി മാ​റു​ന്ന​ത്.

അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ ആ​ത്മ​ഹ​ത്യാനി​ര​ക്ക് 30.6 (മൂ​ന്നാ​മ​ത്). അ​തു​പോ​ലെ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ നി​ര​ക്കും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ കു​ടും​ബ​ങ്ങ​ൾ മു​ഴു​വ​നാ​യും ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന പ്ര​വ​ണ​ത​യും കൂ​ടി​കൊ​ണ്ടി​രി​ക്കു​ന്നു. സം​സാ​രി​ച്ചു പ​രി​ഹ​രി​ക്കാ​ൻ പ​റ്റു​ന്ന നി​സാ​ര കാ​ര്യ​ങ്ങ​ൾ​പോ​ലും പ​രി​ഹ​രി​ക്കാ​തെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു മാ​റു​ന്നു​വെ​ന്ന​താ​ണു ദ​യ​നീ​യ അ​വ​സ്ഥ. ധാ​രാ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും മ​ദ്യ​ത്തി​ന്‍റെ​യും ഉ​പ​യോ​ഗം കാ​ര്യ​മാ​യു​ണ്ട്. അ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ മോ​ശ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്കു വ​ഴു​തി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. സ്വ​യം ന​ഷ്ട​പ്പെ​ടു​ത്തി​ക്ക​ള​യു​ന്ന പ്ര​വൃ​ത്തി​ക​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​വു​മു​ണ്ട്. അ​ങ്ങ​നെ മ​നു​ഷ്യജീ​വി​ത​ത്തി​ന്‍റെ മാ​ഹാ​ത്മ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ ഒ​രു അ​നു​ഭ​വം ഇ​വി​ടെ ഇ​ല്ലാ​താ​കു​ന്നു.

കൂ​ടാ​തെ, മ​ദ്യ​പാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും കു​ടും​ബ​ഭ​ദ്ര​ത ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്യു​ന്നു. വി​വാ​ഹം വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​വ​രു​ടെ എ​ണ്ണം നാ​ട്ടി​ൽ പെ​രു​കു​ന്നു. യു​വ​ദ​ന്പ​തി​ക​ളു​ടെ ഡി​വോ​ഴ്സ് സാ​ധാ​ര​ണ സം​ഭ​വമായിരിക്കുന്നു. സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ കു​ടും​ബം, കു​ട്ടി​ക​ൾ എ​ന്ന കാ​ഴ്ച​പ്പാ​ട് ഇ​ന്നു കൈ​മോ​ശം വ​ന്നി​രി​ക്കു​ന്നു. പ​ര​സ്പ​ര ധാ​ര​ണ​ക്കു​റ​വ്, ഈ​ഗോ തു​ട​ങ്ങി​യ​വ​യും സ​മൂ​ഹ​ത്തി​ന്‍റെ​ത​ന്നെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​ന്ന വ​ലി​യൊരു പ്ര​തി​സ​ന്ധി​യാ​ണ്. വ​ര​വി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചി​ല​വ​ഴി​ക്കു​ന്ന ഒ​രു ഉ​പ​ഭോ​ഗ സം​സ്കാ​രം ഇ​ന്നു പ്ര​ബ​ല​മാ​യി​രി​ക്കു​ന്നു.

വീടാകുന്ന വിദ്യാലയം

സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ഈ ​അ​വ​സ്ഥ​ക​ൾ​ക്കു മാ​റ്റം വ​ര​ണ​മെ​ങ്കി​ൽ, വി​ദ്യാ​ല​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ര​ണ്ടാ​മ​ത്തെ ഭ​വ​ന​മാ​യി (ചി​ല​രു​ടെ കാ​ര്യ​ത്തി​ൽ ഒ​ന്നാ​മ​ത്തെ ത​ന്നെ) അ​നു​ഭ​വ​പ്പെ​ട​ണം. ഫ​ലാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​ലൂ​ടെ ജോ​ലി ല​ഭി​ക്കു​ന്ന​തി​നും സാ​ന്പ​ത്തി​കഭ​ദ്ര​ത​യു​ണ്ടാ​ക്കു​ന്ന​തി​നും ന​ല്ല പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ന​ല്ല മ​നു​ഷ്യ​നാ​കു​ക എ​ന്ന "ഏ​റ്റ​വും വ​ലി​യ ല​ക്ഷ്യ' പ്രാ​പ്തി​ക്ക് ഇ​ത് പ്രേ​ര​ക​മാ​കു​ന്നി​ല്ലെ​ന്നു​വേ​ണം മ​ന​സി​ലാ​ക്കാ​ൻ. ജീ​വി​ത​ത്തെ സ്നേ​ഹി​ക്കാ​നും വി​ല​മ​തി​ക്കാ​നും ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ക​രു​ത്ത് നാം ​ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട​തു​ണ്ട്.

ന​മ്മു​ടെ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഇ​ന്നു നി​ല​വി​ലു​ള്ള മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ​കൂ​ടു​ത​ൽ അ​നു​ഭ​വ​വേ​ദ്യ​മാ​ക്ക​ണം. ഉ​ദാ​ഹ​ര​ണ​മാ​യി ധാ​ർ​മി​ക​ത, സ്നേ​ഹം, പ​ര​സ്പ​ര ബ​ഹു​മാ​നം, സ​ഹാ​നു​ഭൂ​തി എ​ന്നീ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​യു​ന്ന​തി​ലു​പ​രി അ​വ യാ​ഥാ​ർ​ഥ്യ​വും അ​നു​ഭ​വ​വേ​ദ്യ​വു​മാ​ക്ക​ണം. ഒ​രു വി​ദ്യാ​ർ​ഥി​പോ​ലും ഒ​റ്റ​പ്പെ​ട്ടു പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ഇ​ത്ത​ര​ത്തി​ൽ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളും ച​രി​ത്ര​പ​ഠ​ന​വും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ൽ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള, അ​വ​രോ​ടു​ള്ള ക​ട​മ​ക​ൾ മ​ന​സി​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചെ​റി​യ പ്രോ​ജ​ക്ടു​ക​ളോ അ​സൈ​ൻ​മെ​ന്‍റു​ക​ളോ കൊ​ടു​ക്കു​ക​യും വേ​ണം. 

Latest News

Corehub Up